ടെസ്റ്റിലും ഇന്ത്യയ്ക്ക് കനത്ത തോല്‍വി; വീണ്ടും വിജയക്കൊടി പാറിച്ച് ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി. ഒന്നാം ഇന്നിംഗ്‌സിനു പിന്നാലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു.

author-image
Web Desk
New Update
ടെസ്റ്റിലും ഇന്ത്യയ്ക്ക് കനത്ത തോല്‍വി; വീണ്ടും വിജയക്കൊടി പാറിച്ച് ദക്ഷിണാഫ്രിക്ക

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കനത്ത തോല്‍വി.

ഒന്നാം ഇന്നിംഗ്‌സിനു പിന്നാലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു.

76 റണ്‍സ് എടുത്ത വിരാട് കോലിയും 26 റണ്‍സ് എടുത്ത ശുഭ്മാന്‍ ഗില്ലും മാത്രമാണ് റണ്‍സ് രണ്ടക്കം കടന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (0), യശസ്വി ജയ്സ്വാള്‍ (5), ശുഭ്മാന്‍ ഗില്‍ (26), ശ്രേയസ് അയ്യര്‍ (6), കെ.എല്‍.രാഹുല്‍ (4), ആര്‍. അശ്വിന്‍ (0), ശാര്‍ദുല്‍ ഠാക്കൂര്‍ (2), ജസ്പ്രീത് ബുംറ (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.

ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 408 റണ്‍സിന് പുറത്തായിരുന്നു. 163 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അഞ്ചിന് 256 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 152 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് പുറത്തായത്.

സെഞ്ചറി പൂര്‍ത്തിയാക്കിയ ഓപ്പണര്‍ ഡീന്‍ എല്‍ഗാര്‍ മൂന്നാം ദിനം 287 പന്തുകളില്‍ 185 റണ്‍സെടുത്താണു പുറത്തായത്. 147 പന്തില്‍ 84 റണ്‍സുമായി മാര്‍ക്കോ യാന്‍സന്‍ പുറത്താകാതെ നിന്നു.

എല്‍ഗാറും യാന്‍സനും നിലയുറപ്പിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 350 ഉം കടന്നു. സ്‌കോര്‍ 360 ല്‍ നില്‍ക്കെ ഡീന്‍ എല്‍ഗാര്‍ ഷാര്‍ദൂല്‍ ഠാക്കൂറിന്റെ പന്തില്‍ പുറത്തായി.

ജെറാള്‍ഡ് കോട്‌സീ (18 പന്തില്‍ 19), കഗിസോ റബാദ (ഒന്ന്), നാന്ദ്രെ ബര്‍ഗര്‍ (പൂജ്യം) എന്നിവര്‍ പെട്ടെന്നു പുറത്തായി. പരിക്ക് മൂലം ക്യാപ്റ്റന്‍ ടെംബ ബാവുമ ബാറ്റിങ്ങിന് ഇറങ്ങിയില്ല.

ആദ്യ ഇന്നിങ്‌സില്‍ ജസ്പ്രീത് ബുമ്ര നാലും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. ഷാര്‍ദൂല്‍ ഠാക്കൂര്‍, പ്രസിദ്ധ് കൃഷ്ണ, ആര്‍. അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതം നേടി.

 

india cricket south africa test cricket