കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക-അഫ്ഗാന്‍ 'പോരാട്ടം'; മത്സരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍

ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക വെളളിയാഴ്ച അഫ്ഗാനിസ്ഥാനെ നേരിടും

author-image
Web Desk
New Update
കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക-അഫ്ഗാന്‍ 'പോരാട്ടം'; മത്സരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍

തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്ക വെളളിയാഴ്ച അഫ്ഗാനിസ്ഥാനെ നേരിടും. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് പോരാട്ടം. ഉച്ചയ്ക്ക് 12.30 മുതല്‍ കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം അനുവദിക്കും. 2 മണി മുതലാണ് മത്സരം. ഹൈദരാബാദില്‍ പാകിസ്താന്‍ വെളളിയാഴ്ച ന്യൂസിലന്‍ഡിനെ നേരിടും.

cricket newzealand south africa world cup