/kalakaumudi/media/post_banners/4a0eb80cf80b1fd2d6cf3ae09b7210dfa677cddcc78c6230121072e223a0db73.jpg)
ചെന്നൈ: 2023 ഏകദിന ലോകകപ്പ് പോരാട്ടത്തിന് മദ്ധ്യേ ഗ്രൗണ്ടിൽവച്ച് തര്‍ക്കിച്ച് സൗത്ത് ആഫ്രിക്കൻ പേസർ മാർകോ ജാൻസനും പാക്കിസ്ഥാൻ ബാറ്റർ മുഹമ്മദ് റിസ്‌വാനും.
എം.എ. ചിദംബരം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. റിസ്‍വാൻ ബാറ്റു ചെയ്യുന്നതിനിടെ ജാൻസൻ താരത്തെ അപമാനിച്ചു. ഗ്രൗണ്ടിൽ സാധാരണയായി ശാന്തസ്വഭാവക്കാരനായിരുന്ന റിസ്‍വാൻ ഇതോടെ ജാൻസനു നേരെ തിരിയുകയായിരുന്നു.
തര്‍ക്കം തുടർന്നതോടെ മറ്റു ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഇടപെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. പാക്ക് ഇന്നിങ്സിൽ ഏഴാം ഓവറിലായിരുന്നു സംഭവം. ജാൻസന്റെ പന്തില്‍ പാക്ക് ഓപ്പണർ ഇമാം ഉൾ ഹഖ് പുറത്തായപ്പോഴായിരുന്നു ബാറ്റിങ്ങിനായി മുഹമ്മദ് റിസ്‍വാൻ എത്തിയത്. ഇരു താരങ്ങളും തമ്മിലുള്ള തർക്കത്തിനു ശേഷം റിസ്‍വാൻ സംഭവത്തെക്കുറിച്ച് അംപയറോടും പരാതിപ്പെട്ടു.
എന്നാൽ പന്തെറിഞ്ഞ ശേഷം വീണ്ടും ജാൻസൻ റിസ്‍വാനോടു എന്തോ പറയുന്നതും പാക്ക് ബാറ്റർ ഇതിനു ചിരിക്കുന്നതും കാണാമായിരുന്നു. മത്സരത്തിൽ 27 പന്തുകൾ നേരിട്ട റിസ്‍വാൻ 31 റൺസെടുത്തു പുറത്താകുകയായിരുന്നു.
29 ഓവറുകൾ പിന്നിടുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലാണു പാക്കിസ്ഥാന്‍. ക്യാപ്റ്റന്‍ ബാബർ അസം അർധ സെഞ്ചറി നേടി പുറത്തായി. 65 പന്തിൽ 50 റണ്‍സാണു താരം സ്വന്തമാക്കിയത്.