/kalakaumudi/media/post_banners/85632a2cd3214865a0c6ffcfdea786a8df04720abe5f981b11fbb582cd068687.jpg)
ഗ്രനാഡ (സ്‌പെയിന്‍): യൂറോ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ വന്‍വിജയം നേടി സ്‌പെയിനും ബല്‍ജിയവും. സ്‌പെയിന്‍ 6-0ന് സൈപ്രസിനെയും ബല്‍ജിയം 5-0ന് എസ്റ്റോണിയയെയും പരാജയപ്പെടുത്തി. സ്‌പെയിനു വേണ്ടി ഫെറാന്‍ ടോറസ് ഇരട്ടഗോള്‍ നേടിയപ്പോള്‍ ബല്‍ജിയത്തിനായി റൊമേലു ലുക്കാകുവാണ് ഇരട്ടഗോള്‍ നേടിയത്.
എര്‍ലിങ് ഹാളണ്ടും മാര്‍ട്ടിന്‍ ഒഡെഗാര്‍ഡും ഗോള്‍ നേടിയ മത്സരത്തില്‍ നോര്‍വേ 2-1ന് ജോര്‍ജിയയെ മറികടന്നു. ഡേവിഡ് ഫ്രറ്റേസിയുടെ ഇരട്ടഗോളില്‍ ഇറ്റലി 2-1ന് യുക്രെയ്‌നെ തോല്‍പിച്ചു.