സ്പാനിഷ് സൂപ്പര്‍കപ്പില്‍ റയല്‍ മാഡ്രിഡിന് വിജയം

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ അത്ലറ്റിക്കോ മഡ്രിഡിനെതിരെ റയല്‍ മഡ്രിഡിന് കിടിലന്‍ വിജയം.

author-image
Athira
New Update
സ്പാനിഷ് സൂപ്പര്‍കപ്പില്‍ റയല്‍ മാഡ്രിഡിന് വിജയം

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലില്‍ അത്ലറ്റിക്കോ മഡ്രിഡിനെതിരെ റയല്‍ മഡ്രിഡിന് കിടിലന്‍ വിജയം. എക്‌സ്ട്രാ ടൈം വരെ ആവേശം നീണ്ട പോരാട്ടത്തില്‍ റയല്‍ 5-3നാണ് അത്ലറ്റിക്കോയെ കീഴടക്കിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് വീതം ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. അധികസമയത്ത് രണ്ട് ഗോളുകള്‍ നേടിയാണ് റയല്‍ തങ്ങളുടെ ജയം ഉറപ്പാക്കിയത്.

6ാം മിനിറ്റില്‍ മാരിയോ ഹെര്‍മോസയുടെ ഗോളില്‍ അത്ലറ്റിക്കോ ലീഡ്നേ ടിയെങ്കിലും റയല്‍ വിട്ടുകൊടുക്കാതെ പൊരുതി. 20ാം മിനിറ്റില്‍ അന്റോണിയോ റൂഡിഗര്‍ തിരിച്ചടിച്ചു. 29ാം മിനിറ്റില്‍ ഫെര്‍ലാന്‍ഡ് മെന്‍ഡിയുടെ ഗോളില്‍ റയലിനു ലീഡായെങ്കിലും 37ാം മിനിറ്റില്‍ അന്റോയ്ന്‍ ഗ്രീസ്മാനിലൂടെ അത്ലറ്റിക്കോ ഒപ്പം പിടിച്ചു. 78ാം മിനിറ്റില്‍ റൂഡിഗറുടെ സെല്‍ഫ് ഗോള്‍ റയലിന്റെ വലയില്‍ കയറിയതോടെ കളി കടുപ്പമായി. 85ാം മിനിറ്റില്‍ ഡാനി കാര്‍വഹാലിന്റെ ഗോളില്‍ റയല്‍ തിരിച്ചടിച്ചതോടെ നിശ്ചിത സമയക്കളിയില്‍ സ്‌കോര്‍ 3-3.

സൗദി അറേബ്യയിലെ റിയാദിലുള്ള അല്‍ അവ്വല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഫെര്‍ലാന്റ് മെന്‍ഡി നേടിയ ഗോളിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. അത്ലറ്റിക്കോ മഡ്രിഡിന്റെ ടോപ് സ്‌കോറര്‍ എന്ന ബഹുമതി ഇനി അന്റോയ്ന്‍ ഗ്രീസ്മാനു സ്വന്തം. മുന്‍ താരം ലൂയി അരഗോണസിനെയാണ് ഗ്രീസ്മാന്‍ പിന്നിലാക്കിയത്. റയലിനെതിരെ നേടിയത് ഗ്രീസ്മാന്റെ അത്ലറ്റിക്കോ കരിയറിലെ 174ാം ഗോളായിരുന്നു.

 

 

 

 

 

 

 

 

 

 

sports updates sports news Latest News