'ടാലന്റ് ഹണ്ട്' സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ തുടങ്ങി

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിലെ 2024-2025 അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന 'ടാലന്റ് ഹണ്ട്' സെലക്ഷന്‍ ട്രയല്‍സ് ബുധനാഴ്ച മുതല്‍ 19 വരെ നടക്കും.

author-image
Athira
New Update
'ടാലന്റ് ഹണ്ട്' സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍ തുടങ്ങി

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിലെ 2024-2025 അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന 'ടാലന്റ് ഹണ്ട്' സെലക്ഷന്‍ ട്രയല്‍സ് ബുധനാഴ്ച മുതല്‍ 19 വരെ നടക്കും. ജി വി രാജ സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കുന്നംകുളം സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവടങ്ങളിലെ 6,7,8 ഹയര്‍ സെക്കന്ററി ക്ലാസുകളിലേക്ക് നേരിട്ടിട്ടും 9,10 ക്ലാസുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയായുമാണ് പ്രവേശനം.

അതിലിറ്റിക്‌സ്, ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, തായ്കോണ്ടോ, വോളിബോള്‍, റെസ്ലിങ് എന്നീ ഇനങ്ങളിലേക്കാണ് പ്രവേശനം.

കണ്ണൂരില്‍ പോലീസ് പരേഡ് ഗ്രൗണ്ടിലും ഇടുക്കിയില്‍ അടിമാലി ഗവ. ഹൈസ്‌കൂളിലുമാണ് ആദ്യ ദിവസത്തെ സെലക്ഷന്‍ ട്രയലുകള്‍ നടക്കുന്നത്. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, സ്‌പോര്‍ട്‌സ് ഡ്രസ്സ് എന്നിവ സഹിതം അതത് സെന്ററുകളില്‍ രാവിലെ 9 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് dysa.keralagov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

sports updates sports news Latest News