സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് കേട്ടപ്പോള്‍ ഞെട്ടിപ്പോയി: ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി

By Web desk.08 12 2023

imran-azhar

 

സൂറത്ത്: ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് മത്സരത്തിനിടയില്‍ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മില്‍ വാഗ്വാഗമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. വര്‍ഷങ്ങളോളം ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയില്‍നിന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി എന്നാണ് ഭുവനേശ്വരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

 

ഗൗതം ഗംഭീറുമായുള്ള പ്രശ്‌നങ്ങള്‍ വിവരിച്ച് ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലിട്ട വിഡിയോയ്ക്കു താഴെയാണു ഭുവനേശ്വരിയുടെ പ്രതികരണം. മത്സരത്തിനിടെ ഗൗതം ഗംഭീര്‍ തന്നെ ഒത്തുകളി നടത്തിയവനെന്നു വിളിച്ചതായി ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. ഇരു താരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍വച്ചു തര്‍ക്കമുണ്ടായപ്പോഴാണ് ഗംഭീര്‍ മോശം ഭാഷയില്‍ ഉപയോഗിച്ചതെന്ന് ശ്രീശാന്ത് വിഡിയോയില്‍ പറഞ്ഞിരുന്നു.

 

''ആളുകള്‍ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴും എന്നെ ഫിക്‌സര്‍, ഫിക്‌സര്‍ എന്നു വിളിക്കുകയായിരുന്നു. ക്രിക്കറ്റില്‍ ലഭിച്ച അവസരങ്ങള്‍ക്കെല്ലാം നന്ദിയുണ്ട്. കേരളത്തില്‍നിന്നുള്ള ഒരു സാധാരണക്കാരനായ എനിക്ക് രണ്ടു ലോകകപ്പുകള്‍ വിജയിക്കാന്‍ സാധിച്ചതു ഭാഗ്യമാണ്. ദൈവത്തിനു നന്ദി.'' ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.

 

ഗംഭീര്‍ അങ്ങനെ വിളിച്ചുകൊണ്ടിരിക്കുമ്പോഴും ചിരിക്കുക മാത്രമാണു് ചെയ്തതെന്നും ശ്രീശാന്ത് വ്യക്തമാക്കി.

 

 

 

OTHER SECTIONS