സിംബാബ്‌വെയിലേക്ക് പറക്കാന്‍ ശ്രീശാന്ത്; നടന്‍ സഞ്ജയ് ദത്തിന്റെ ടീമില്‍ കളിക്കും

ലീഗില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കെയന്‍സ് ടീമിനായാണ് ശ്രീശാന്ത് കളിക്കുന്നത്.

author-image
Greeshma Rakesh
New Update
സിംബാബ്‌വെയിലേക്ക് പറക്കാന്‍ ശ്രീശാന്ത്; നടന്‍ സഞ്ജയ് ദത്തിന്റെ ടീമില്‍ കളിക്കും

കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സിംബാബ്‌വെ ക്രിക്കറ്റ് ലീഗിലേക്ക്. ഈ മാസം ഇരുപതിന് ആരംഭിക്കുന്ന പ്രഥമ സിം ആഫ്രൊ ടി10 ലീഗിലാണ് ശ്രീശാന്തിന്റെ പോരാട്ടം.ലീഗില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ഉടമസ്ഥതയിലുള്ള ഹരാരെ ഹരിക്കെയന്‍സ് ടീമിനായാണ് ശ്രീശാന്ത് കളിക്കുന്നത്.

മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാനും റോബിന്‍ ഉത്തപ്പയും ലീഗില്‍ ഹരിക്കെയ്ന്‍ ടീമിന്റെ ഭാഗമാണ്. സ്റ്റുവര്‍ട്ട് ബിന്നി, പാര്‍ഥിവ് പട്ടേല്‍, യൂസഫ് പഠാന്‍ എന്നീ ഇന്ത്യന്‍ താരങ്ങളും സിം ആഫ്രൊ ടി10 ലീഗില്‍ മത്സരിക്കുന്നുണ്ട്.

സിംബാബ്‌വെയിലേയും ദക്ഷിണാഫ്രിക്കയിലേയും നഗരങ്ങളുടെ പേരിലാണ് 'സിം അഫ്രോ ടി 10' എന്ന പേരില്‍ ടൂര്‍ണമെന്റില്‍ നടത്തുന്നത്. ജൂലൈ 20ന് തുടങ്ങുന്ന ലീഗില്‍ അഞ്ച് ടീമുകളാണ് മത്സരിക്കുന്നത്.

cricket Indian Cricket Team sreesanth Zimbabwe National Cricket Team