
മുംബൈ: ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫിയില്‍ മടങ്ങിയെത്തി. ബി.സി.സി.ഐ.യുടെ വാര്‍ഷിക കരാറില്‍നിന്ന് പുറത്തായതിന് പിന്നാലെയാണ് താരം രഞ്ജിയില്‍ തിരിച്ചെത്തിയത്. ശനിയാഴ്ച ആരംഭിച്ച രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തില്‍ തമിഴ്നാടിനെ നേരിടാന്‍ മുംബൈ ടീമില്‍ ശ്രേയസ് അയ്യരുണ്ട്.
ബറോഡയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നടുവേദന കാരണം ശ്രേയസ് മുംബൈ ടീമിനൊപ്പം ചേര്‍ന്നിരുന്നില്ല. രഞ്ജി ട്രോഫിയില്‍നിന്ന് വിട്ടുനിന്നതില്‍ ബി.സി.സി.ഐ. വാര്‍ഷിക കരാറില്‍നിന്ന് ശ്രേയസ് അയ്യരെ തഴഞ്ഞിരുന്നു. അയ്യര്‍ നേരത്തേ ബി ഗ്രേഡിലാണ് ഉള്‍പ്പെട്ടിരുന്നത്. മത്സരത്തില്‍ ടോസ് നേടിയ തമിഴ്നാട് ബാറ്റിങ് തിരഞ്ഞെടുത്തു. 20 ഓവര്‍ പിന്നിട്ടപ്പോള്‍ 42 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ തമിഴ്നാടിന് നഷ്ടപ്പെട്ടു.