തുടര്‍ച്ചയായി ദൃശ്യങ്ങള്‍ പകര്‍ത്തി; ഒടുവില്‍ ക്യാമറാമാനോട് ചൂടായി കാവ്യ മാരന്‍

തുടര്‍ച്ചയായി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണു കാവ്യയെ പ്രകോപിപ്പിച്ചതെന്നാണു ലഭിക്കുന്ന വിവരം.

author-image
Greeshma Rakesh
New Update
തുടര്‍ച്ചയായി ദൃശ്യങ്ങള്‍ പകര്‍ത്തി; ഒടുവില്‍ ക്യാമറാമാനോട് ചൂടായി കാവ്യ മാരന്‍

 

ഹൈദരാബാദ്: പഞ്ചാബ് കിങ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെ ക്യാമറാമാനോടു ചൂടായി സണ്‍റൈസേഴ്‌സ് ഉടമ കാവ്യ മാരന്‍. പഞ്ചാബ് ബാറ്റിങ്ങിനിടെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ സിക്‌സടിച്ചപ്പോള്‍ ക്യാമറ ഗാലറിയിലേക്കു തിരിഞ്ഞു.ഗാലറിയിലുണ്ടായിരുന്നു കാവ്യ മാരന്റെ പ്രതികരണം പകര്‍ത്താനുള്ള നീക്കത്തിലായിരുന്നു ക്യാമറാമാന്‍.

തുടര്‍ന്ന് അങ്ങോട്ട് മാറുവെന്ന് ക്യാമറാമാനോട് കാവ്യ പറയുന്നതിന്റെയും അസ്വസ്ഥയാകുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.തുടര്‍ച്ചയായി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണു കാവ്യയെ പ്രകോപിപ്പിച്ചതെന്നാണു ലഭിക്കുന്ന വിവരം.

കഴിഞ്ഞ ദിവസം ഹൈദരാബാദിന്റെ വിക്കറ്റ് നേട്ടത്തില്‍ തുള്ളിച്ചാടുന്ന കാവ്യയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഹൈദരാബാദിന്റെ മത്സരങ്ങള്‍ കാണാന്‍ കാവ്യ മാരന്‍ സ്ഥിരമായി ഗാലറിയിലുണ്ടാകും. കാവ്യയുടെ പ്രതികരണങ്ങള്‍ ഇതിനു മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. സണ്‍ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരന്‍.

സീസണിലെ ആദ്യ വിജയമാണ് പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നേടിയത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെ വെട്ടിക്കെട്ട് ഇന്നിങ്‌സിലൂടെ പഞ്ചാബ് കിങ്‌സ് നേടിയ സ്‌കോര്‍ രാഹുല്‍ ത്രിപാഠിയുടെ (48 പന്തില്‍ 74*) കിടിലന്‍ അര്‍ധസെഞ്ചറിയുടെ ബലത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മറികടന്നത്.

പഞ്ചാബ് ഉയര്‍ത്തിയ 144 റണ്‍സ് വിജയലക്ഷ്യം 17.1 ഓവറില്‍ വെറും രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് മറികടന്നത്. എട്ടു വിക്കറ്റ് ജയം. മൂന്നു മത്സരങ്ങള്‍ കളിച്ച ഹൈദരാബാദിന്റെ ആദ്യ ജയമാണിത്. പഞ്ചാബിനു സീസണിലെ ആദ്യ തോല്‍വിയും.

IPL 2023 viral video Malayalam News Kavya Maran