/kalakaumudi/media/post_banners/d173fef7cedb185a783a8ac13338dc29aa3d0398773c862eca2d9e72c3ee4d96.jpg)
കൊളംബോ: അമ്പയറിനെ അസഭ്യം പറഞ്ഞതിന് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം വനീന്ദു ഹസരങ്കയ്ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം മത്സരത്തിനിടെയാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ഹസരങ്ക ലിന്‍ഡന്‍ ഹാനിബാളിനെ അസഭ്യം പറഞ്ഞത്.
മത്സരത്തിന്റെ അവസാന ഓവറില്‍ ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ മൂന്ന് പന്തില്‍ 11 റണ്‍സ് വേണമായിരുന്നു. അഫ്ഗാന്‍ താരം എറിഞ്ഞ പന്ത് ശ്രീലങ്കയുടെ കാമിന്‍ഡു മെന്‍ഡിന്‍സിന് ഫുള്‍ഡോസ് ആയി ആണ് ലഭിച്ചത്. പന്ത് സ്റ്റമ്പിന് മുകളിലായിരുന്നുവെന്നും നോബോള്‍ വേണമെന്നും ഹസരങ്ക ആവശ്യപ്പെട്ടിരുന്നെങ്കിലും അമ്പയര്‍ ഇത് അനുവദിച്ചില്ല. മത്സരം ശ്രീലങ്ക പരാജയപ്പെട്ടതോടെയാണ് ഹസരങ്ക ഹാനിബാളിനെ അസഭ്യം പറഞ്ഞത്.