/kalakaumudi/media/post_banners/bcf12f94858e56d2799bcefc5153aa771727c45d7eb689b8ebbb9e6279d11a9e.jpg)
2023 ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന്റെയും ശ്രീലങ്കയുടെയും 9-ാം മത്സരമാണ് വ്യാഴാഴ്ച നടക്കാനിരിക്കുന്നത്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 2 മണിക്കാണ് മത്സരം ആരംഭിക്കുക.
2023 ഒക്‌ടോബർ 5-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കർട്ടൻ റൈസർ മത്സരത്തിൽ ന്യൂസിലൻഡ് 82 പന്തുകൾ ബാക്കി നിൽക്കെ 9 വിക്കറ്റിന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.ഇങ്ങനെ തുടങ്ങിയ ജൈത്ര യാത്ര ഇപ്പോൾ ഈ മത്സരം വരെ അവരെ എത്തി നിൽക്കുന്നു.
മറുവശത്ത് ശ്രീലങ്കയ്ക്കാണെങ്കിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ നിന്ന് ആകെ രണ്ടെണ്ണം മാത്രമേ ജയിക്കാണായൊള്ളു.ന്യൂസിലാൻഡ് 8 പോയിന്റുമായി പട്ടികയിൽ 4-ാം സ്ഥാനത്തും, ശ്രീലങ്ക 4 പൊന്റുമായി പട്ടികയിൽ 9-ാം സ്ഥാനത്തുമാണ്. കൂടാതെ വ്യാഴാഴ്ചത്തെ മത്സരത്തിന് മഴ ഭീക്ഷണിയുമുണ്ട്. തിങ്കളാഴ്ച മുതല്‍ ബെംഗലൂരുവില്‍ കനത്ത മഴയുണ്ട്.
ഈ മത്സത്തിൽ ജയിച്ചാൽ ന്യൂസിലൻഡിന്റെ സെമി ഫൈനൽ സാധ്യത ഉറപ്പിക്കാം,ശ്രീലങ്കയ്ക്കാണെങ്കിലോ ഈ മത്സരം ചാമ്പ്യൻസ് ട്രോഫിയിലേക്കുള്ള ഒരു പാതയും.
ന്യൂസിലൻഡ് സാധ്യത ടീം: ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഡാരിൽ മിച്ചൽ, ടോം ലാതം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ഇഷ് സോധി/കൈൽ ജാമിസൺ, ട്രെന്റ് ബോൾട്ട്, ടിം സൗത്തി/ലോക്കി ഫെർഗൂസൺ
ശ്രീലങ്ക സാധ്യത ടീം : പാത്തും നിസ്സാങ്ക, കുസൽ പെരേര, കുസൽ മെൻഡിസ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ) സദീര സമരവിക്രമ, ചരിത് അസലങ്ക, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ, മഹേഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക