ലോകകപ്പ്: ടോസ്‌നേടിയ ശ്രീലങ്ക ഓസ്‌ട്രേലിയയെ ബൗളിങിനയച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ്‌നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ 2 മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയയും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ് തോൽക്കുന്ന ടീമിന് ഇനിയുള്ള യാത്ര ദുഷ്കരമായിരിക്കും.

author-image
Hiba
New Update
ലോകകപ്പ്: ടോസ്‌നേടിയ ശ്രീലങ്ക ഓസ്‌ട്രേലിയയെ ബൗളിങിനയച്ചു

ലക്നൗ: ഓസ്‌ട്രേലിയയ്‌ക്കെതിരെ ടോസ്‌നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ 2 മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയയും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ് തോൽക്കുന്ന ടീമിന് ഇനിയുള്ള യാത്ര ദുഷ്കരമായിരിക്കും.

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലുമുള്ള പോരായ്മകളാണ് ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാകുക. 2 മത്സരങ്ങളിലും 200 റൺസ് പിന്നിടാൻ പോലും ഓസ്‌ട്രേലിയൻ ബാറ്റർമാർക്കു കഴിഞ്ഞില്ല.

മറുവശത്ത്, ബാറ്റിങ്ങിൽ കരുത്തു കാട്ടിയ ശ്രീലങ്കയ്ക്കു വിനയായത് ബോളിങ്ങിലെ ദൗർബല്യമാണ്. ക്യാപ്റ്റൻ ദാസുൻ ശനക പരുക്കേറ്റു ലോകകപ്പിൽ നിന്നു പുറത്തായതിനാൽ. കുശാൽ മെൻഡിസാണ് പകരം നായകനാവുക.

updating.....

srilanka australia icc world cup