/kalakaumudi/media/post_banners/abbdd6e46a96a9d0ee4979e6329a54a224db66d4a6907f90634dfb6ae24244a3.jpg)
ലണ്ടന്‍: ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അന്താരാഷ്ട്ര് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. നാളെ അവസാനിക്കുന്ന ആഷസ് ടെസ്റ്റോടെ ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കും.
ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച പേസര്‍മാരില്‍ ഒരാളാണ് ബ്രോഡ്. അദ്ദേഹം 167 ടെസ്റ്റില്‍ നിന്ന് 602 വിക്കറ്റ് നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ഫാസ്റ്റ് ബൗളറാണ് അദ്ദേഹം.
ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഒരു ഇന്നിംഗ്സ് ബാക്കിനില്‍ക്കേ ബ്രോഡ് 20 വിക്കറ്റ് നേടിയിട്ടുണ്ട്.2007 ഡിസംബറില്‍ ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
കഴിഞ്ഞയാഴ്ച നാലാം ആഷസ് ടെസ്റ്റിലാണ് താരം 600 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഫാസ്റ്റ് ബൗളര്‍ ആയത്. ഓസ്ട്രേലിയക്കെതിരെ മാത്രം 151 വിക്കറ്റ് നേടിയിട്ടുണ്ട്.
2015ല്‍ ഓസ്ട്രേലിയക്കെതിരെ ട്രെന്റ് ബ്രിഡ്ജില്‍ 15 റണ്‍സിന് എട്ട് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. 2011ല്‍ ഇന്ത്യക്കെതിരെ 5.1 ഓവറില്‍ 5 റണ്‍സിന് 5 വിക്കറ്റ് എടുത്തു.