'ഞാന്‍ പറഞ്ഞത് കേട്ടിയിരുന്നെങ്കില്‍ നെയ്മറിന് ബാലണ്‍ ഡി ഓര്‍ കിട്ടുമായിരുന്നു; പിഎസ്ജി താരത്തിന് ചേരുന്ന ക്ലബല്ല'

സൂപ്പര്‍ താരം നെയ്മറോട് ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് പോകരുതെന്ന് പറഞ്ഞിരുന്നുവെന്ന് യുറുഗ്വേയ് താരം ലൂയിസ് സുവാരസ്.

author-image
Priya
New Update
'ഞാന്‍ പറഞ്ഞത് കേട്ടിയിരുന്നെങ്കില്‍ നെയ്മറിന് ബാലണ്‍ ഡി ഓര്‍ കിട്ടുമായിരുന്നു; പിഎസ്ജി താരത്തിന് ചേരുന്ന ക്ലബല്ല'

 

സാവോപോളോ: സൂപ്പര്‍ താരം നെയ്മറോട് ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലേക്ക് പോകരുതെന്ന് പറഞ്ഞിരുന്നുവെന്ന് യുറുഗ്വേയ് താരം ലൂയിസ് സുവാരസ്.

അന്ന് താന്‍ പറഞ്ഞത് കേട്ടിയിരുന്നെങ്കില്‍ നെയ്മറിന് ഇതിനോടകം ബാലണ്‍ ഡി ഓര്‍ കിട്ടുമായിരുന്നുവെന്നും സുവാരസ് പറഞ്ഞു. മെസി, സുവാരസ്, നെയ്മര്‍ (എംഎസ്എന്‍) എന്നിവരടങ്ങുന്ന സഖ്യം ഒന്നിച്ച് കളിച്ചപ്പോള്‍ ബാഴ്‌സലോണയുടെ സുവര്‍ണ കാലമായിരുന്നു.

ബാഴ്‌സലോണ എല്ലാ കരീടങ്ങളും സ്വന്തമാക്കി മുന്നേറുമ്പോഴാണ് 2017ല്‍ നെയ്മര്‍ പിഎസ്ജിയിലേക്ക് ചേക്കേറുന്നത്.പിഎസ്ജിയിലേക്ക് പോകരുതന്നും ക്ലബ് കരിയറിലെ എല്ലാ നേട്ടങ്ങളും സ്വന്തമാക്കാന്‍ ബാഴ്‌സലോണയില്‍ തുടരണമെന്നും നെയ്മറോട് താന്‍ അന്നേ പറഞ്ഞിരുന്നുവെന്നാണ് സുവാരസ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ബാഴ്‌സലോണയില്‍ നിന്നിരുന്നെങ്കില്‍ ബാലോണ്‍ ഡി ഓര്‍ ഉള്‍പ്പടെയുള്ള നേട്ടങ്ങള്‍ നെയ്മറെ തേടി എത്തുമായിരുന്നു. പിഎസ്ജി ഒരിക്കലും നെയ്മറിന് ചേരുന്ന ക്ലബായിരുന്നില്ല.

ഫ്രഞ്ച് ലീഗിനെക്കാള്‍ പ്രീമിയര്‍ ലീഗിലേക്ക് പോകുന്നതായിരുന്ന നല്ലത്. ഇക്കാര്യം നെയ്മറോട് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്. തനിക്കൊപ്പം മെസിയും ഇക്കാര്യങ്ങള്‍ നെയ്മറുമായി പങ്കുവച്ചിരുന്നുവെന്നും സുവാരസ് പറഞ്ഞു.

2017ല്‍ ലോക റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മാര്‍ ബാഴ്‌സലോണയില്‍ വിട്ട് പിഎസ്ജിയിലേക്ക് മാറുന്നത്. ഫ്രഞ്ച് ക്ലബിനായി 173 കളിയില്‍ 118 ഗോളാണ് താരത്തിന്റെ സമ്പാദ്യം.

അതേസമയം, മെസിക്കൊപ്പം കളിക്കാനായി ഇന്റര്‍ മയാമിയിലേക്ക് ചേക്കാറാമെന്ന സുവാരസിന്റെ മോഹത്തിന് നിലവിലെ ടീമായ ബ്രസീലിലെ ഗ്രമിയോ ക്ലബ്ബ് തടയിട്ടെങ്കിലും മെസിക്കൊപ്പം വീണ്ടും കളിക്കാനും ഒരുമിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കാനും കഴിയുമെന്ന ആഗ്രവും സുവാരസ് പങ്കുവെച്ചു.

 

താനും മെസിയും ബാഴ്‌സയിലായിരിക്കുമ്പോള്‍ ബാഴ്‌സ വിട്ടാല്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് പോകുന്ന കാര്യവും ഒരുമിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് വിരമിക്കല്‍ പ്രഖ്യാപിക്കുന്നത് പലവട്ടം സ്വപ്നം കണ്ടിട്ടുണ്ട്.

ബാഴ്‌സയില്‍ നിന്ന് ഞാന്‍ അത്‌ലറ്റിക്കോയിലേക്കും മെസി പി എസ് ജിയിലേക്കും പോയി. മെസി തന്റെ ആഗ്രഹം പോലെ അമേരിക്കയില്‍ എത്തി. അവിടെ അദ്ദേഹം സന്തോഷവനാണ്.

ഏതെങ്കിലും ഘട്ടത്തില്‍ ഞങ്ങള്‍ക്ക് വീണ്ടും ഒരുമിച്ച് കളിക്കാനാകുമെന്നാണ് കരുതുന്നത്-യുറുഗ്വന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സുവാരസ് പറഞ്ഞു.

neymar suarez lionel messi