/kalakaumudi/media/post_banners/7bedb5495e6d4ce6289f726b39f617cec8fdf31e89baf5ca61b0abc740f42af7.jpg)
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ ഒന്നാം നമ്പര്‍ താരത്തെ പിന്തള്ളി ഇന്ത്യന്‍ താരം സുമിത് നാഗല്‍. ലോക 27-ാം നമ്പര്‍ താരമായ കസാഖിസ്ഥാന്റെ തോല്‍പ്പിച്ച് സുമിത് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. ലോക റാങ്കിംഗില്‍ 139-ാം സ്ഥാനത്താണ് സുമിത് നാഗല്‍. 1989ന് ശേഷം ആദ്യമായിട്ടാണ് ഒരു സീഡ് താരത്തെ ഇന്ത്യന്‍ താരം തോല്‍പ്പിക്കുന്നത്.
ആദ്യ രണ്ട് സെറ്റുകളിലും അനായാസമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. എന്നാല്‍ മൂന്നാം സെറ്റില്‍ മത്സരം ടൈബ്രേയ്ക്കറിലേക്ക് നീണ്ടു. എങ്കിലും സെറ്റ് വിട്ടുകൊടുക്കാതെ സുമിത് വിജയം സ്വന്തമാക്കി. പത്ത് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ രണ്ടാം റൗണ്ടില്‍ കടക്കുന്നത്.
ഇന്ത്യക്കാര്‍ക്ക് ടെന്നീസ് ചരിത്രത്തിലെ അവിസ്മരണീയ നേട്ടമാണ് നാഗലിന്റെ രണ്ടാം റൗണ്ട് യോഗ്യത. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ട് കടന്ന മറ്റൊരു ഇന്ത്യന്‍ താരമാണ് വിരമിച്ച സോംദേവ് ദേവ് വര്‍മ്മന് 2013 ഓസ്ട്രേലിയന്‍ ഓപ്പണില്‍ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടാനായിരുന്നു.