/kalakaumudi/media/post_banners/5edc7c08057e4fc750f0d9107a948cf067f51eb9b874cba197b1fec9bdca83a7.jpg)
ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫീല്‍ഡീംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്.
ഹൈദരാബാദ് ടീമില്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് അരങ്ങേറ്റം കുറിക്കുന്നു. ഉമ്രാന്‍ മാലിക്, ടി. നടരാജന്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഹൈദരാബാദിന്റെ ബൗളിംഗ് നിരയില്‍.
ജോസ് ബട്ലറിലും ക്യാപ്റ്റന്‍ സഞ്ജു സാംസണിലുമാണ് രാജസ്ഥാന്റെ പ്രധാന ബാറ്റിംഗ് പ്രതീക്ഷ. ട്രെന്റ് ബോള്‍ട്ട്, ജേസണ്‍ ഹോള്‍ഡര്‍, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരാണ് ബൗളിംഗ് നിരയിലുള്ളത്.
രാജസ്ഥാന്‍ റോയല്‍സ് (പ്ലേയിംഗ് ഇലവന്‍): യശസ്വി ജയ്സ്വാള്‍, ജോസ് ബട്ട്ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്മെയര്‍, രവിചന്ദ്രന്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രെന്റ് ബോള്‍ട്ട്, കെഎം ആസിഫ്, യുസ്വേന്ദ്ര ചാഹല്‍.
സണ്‍റൈസേഴ്സ് ഹൈദരാബാദ് (പ്ലേയിംഗ് ഇലവന്‍): മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, ഹാരി ബ്രൂക്ക്, വാഷിംഗ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ്, ഉമ്രാന്‍ മാലിക്, ആദില്‍ റഷീദ്, ഭുവനേശ്വര് കുമാര്‍, ടി നടരാജന്‍, ഫസല്‍ഹഖ് ഫാറൂഖി.