ഐപിഎൽ നിർണായക മത്സരം; സണ്‍റൈസേഴ്‌സിനെതിരെ തുടക്കത്തില്‍ പിടിമുറുക്കി ആര്‍സിബി

ഐപിഎൽ 2023 ലെ 65-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടുന്നു.4.3 ഓവറിനിടെ ഓപ്പണര്‍മാരെ സണ്‍റൈസേഴ്‌സിന് നഷ്‌ടമായി

author-image
Lekshmi
New Update
ഐപിഎൽ നിർണായക മത്സരം; സണ്‍റൈസേഴ്‌സിനെതിരെ തുടക്കത്തില്‍ പിടിമുറുക്കി ആര്‍സിബി

 

ഹൈദരാബാദ്: ഐപിഎൽ 2023 ലെ 65-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സൺറൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടുന്നു.4.3 ഓവറിനിടെ ഓപ്പണര്‍മാരെ സണ്‍റൈസേഴ്‌സിന് നഷ്‌ടമായി.ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേകിനെയും,മൂന്നാം ബോളില്‍ ത്രിപാഠിയേയും മൈക്കല്‍ ബ്രേസ്‌വെല്‍ പുറത്താക്കുകയായിരുന്നു.

പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ നഷ്‌ടമില്ലാതെ 49-2 എന്ന നിലയിലാണ് ടീം.നായകന്‍ ഏയ്‌ഡന്‍ മാര്‍ക്രാമും,വിക്കറ്റ് കീപ്പര്‍ ഹെന്‍‌റിച്ച് ക്ലാസനുമാണ് ക്രീസില്‍.പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് ഇന്ന് ജയം അനിവാര്യമാണ്.ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ,രാഹുല്‍ ത്രിപാഠി, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍),ഹെന്‍‌റിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍),ഹാരി ബ്രൂക്ക്,ഗ്ലെന്‍ ഫിലിപ്‌സ്,അബ്‌ദുല്‍ സമദ്,കാര്‍ത്തിക് ത്യാഗി,മായങ്ക് ഡാഗര്‍, ഭുവനേശ്വര്‍ കുമാര്‍, നിതീഷ് റെഡി.

സബ്സ്റ്റിറ്റ്യൂട്ട്സ്: മായങ്ക് മര്‍ക്കാണ്ഡെ,ടി നടരാജന്‍,വിവ്രാന്ത് ശര്‍മ്മ, സന്‍വീര്‍ സിംഗ്,അക്കീല്‍ ഹൊസീന്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി,ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍,മഹിപാല്‍ ലോംറോര്‍,അനൂജ് റാവത്ത്(വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് അഹമ്മദ്,മൈക്കല്‍ ബ്രേസ്‌വെല്‍,വെയ്‌ന്‍ പാര്‍നല്‍,ഹര്‍ഷല്‍ പട്ടേല്‍,കരണ്‍ ശര്‍മ്മ,മുഹമ്മദ് സിറാജ്.

സബ്സ്റ്റിറ്റ്യൂട്ട്സ്: ദിനേശ് കാര്‍ത്തിക്, വിജയകുമാര്‍ വൈശാഖ്,ഹിമാന്‍ഷു ശര്‍മ്മ,സുയാഷ് പ്രഭുദേശായി,കേദാര്‍ ജാദവ്.

sunrisers hyderabad royal challengers bangalore