ആംസ്റ്റര്‍ഡാമില്‍ ഇന്ത്യന്‍ രുചികള്‍; പുതിയ റെസറ്റോറന്റ് ആരംഭിച്ച് സുരേഷ് റെയ്‌ന

ആംസ്റ്റര്‍ഡാമില്‍ പുതിയ റെസറ്റോറന്റ് ആരംഭിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ഭക്ഷണത്തെ ഏറെ സ്‌നേഹിക്കുന്ന താരം റെയ്‌ന, കലിനറി ട്രഷേഴ്‌സ് ഓഫ് ഇന്ത്യ എന്ന പേരിലാണ് റെസ്റ്റോറന്റ് തുടങ്ങിയത്.

author-image
Priya
New Update

ഇതേക്കുറിച്ച് താരം തന്നെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തനതായ രുചികള്‍ യൂറോപ്പിലേക്ക് അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് റെസ്റ്റോറന്റ് തുടങ്ങിയതെന്ന് റെയ്‌ന കുറിച്ചു.

ഉത്തരേന്ത്യയിലെ മസാലകളും സൗത്ത് ഇന്ത്യന്‍ രുചികളുമെല്ലാം ചേര്‍ന്ന വൈവിധ്യം കലര്‍ന്ന ഇന്ത്യന്‍ രുചികളാണ് റെയ്‌ന റെസ്റ്റോറന്റിന്റെ പ്രത്യേകത.

റെസ്റ്റോറന്റില്‍ വിളമ്പുന്ന ഭക്ഷണം ഗുണമേന്മയും സര്‍ഗാത്മകതയുമൊക്കെ ഒത്തുചേര്‍ന്നവയായിരിക്കുമെന്നും താരം പറഞ്ഞു.ഇന്ത്യന്‍ രുചിവൈവിധ്യത്തെ ആഴത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ട്.

സ്‌നേഹത്തോടെയും കൃത്യതയോടെയുമാണ് അവ തയ്യാറാക്കുന്നതെന്ന് റെയ്‌ന കൂട്ടിച്ചേര്‍ത്തു. റെയ്‌നയുടെ കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പുതിയ തുടക്കത്തിന് അഭിനന്ദനം അറിയിച്ച ഹര്‍ഭജന്‍ സിങ് അവിടെ കഴിക്കാന്‍ വരുന്നുണ്ടെന്നും പറഞ്ഞു.

restaurant cricket suresh raina