2023ലെ മികച്ച രാജ്യാന്തര ട്വന്റി20 താരം സൂര്യകുമാര്‍ യാദവ്; രണ്ടാം തവണയും നേട്ടം

തുടര്‍ച്ചയായ രണ്ടാം തവണയും 2023ലെ മികച്ച രാജ്യാന്തര ട്വന്റി20 താരമായി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ ഐസിസി തിരഞ്ഞെടുത്തു.

author-image
Athira
New Update
2023ലെ മികച്ച രാജ്യാന്തര ട്വന്റി20 താരം സൂര്യകുമാര്‍ യാദവ്; രണ്ടാം തവണയും നേട്ടം

മുംബൈ; തുടര്‍ച്ചയായ രണ്ടാം തവണയും 2023ലെ മികച്ച രാജ്യാന്തര ട്വന്റി20 താരമായി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ ഐസിസി തിരഞ്ഞെടുത്തു. 2023ല്‍ 17 ഇന്നിങ്‌സില്‍ നിന്നായി 48.86 ശരാശരിയില്‍ 733 റണ്‍സാണ് സൂര്യകുമാറിന്റെ സമ്പാദ്യം. 155.95 ആണ് പ്രഹരശേഷി. രണ്ട് സെഞ്ചറിയും നാല് അര്‍ധ സെഞ്ചറിയും ഇക്കാലയളവില്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

മുംബൈ സ്വദേശിയായ സൂര്യകുമാറിന്റെ പേരില്‍ നാല് ട്വന്റി20 സെഞ്ചറികളാണുള്ളത്. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെലിനൊപ്പം ഇക്കാര്യത്തില്‍ രണ്ടാമതാണ് താരം. അഞ്ച് സെഞ്ച്വറികളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാമത്. ഐസിസി ഏകദിന ടീമില്‍ ഇന്താന്‍ ആധിപത്യമാണുള്ളത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരുക്കേറ്റതിനു പിന്നാലെ ട്വന്റി20 ടീമിന്റെ നായകനായി സൂര്യകുമാറിനെ നിയോഗിച്ചിരുന്നു.

sports news Latest News news updates