പുതിയ ട്വന്റി 20 റാങ്കില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നേട്ടം; ടീം റാങ്കിംങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യന്‍ വനിതകള്‍ ഇടം പിടിച്ചു.

author-image
Athira
New Update
പുതിയ ട്വന്റി 20 റാങ്കില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് നേട്ടം; ടീം റാങ്കിംങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

 

ഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യന്‍ വനിതകള്‍ ഇടം പിടിച്ചു. ബൗളിംഗില്‍ ഇന്ത്യയുടെ ദീപ്തി ശര്‍മ്മ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി. മറ്റൊരു ഇന്ത്യന്‍ താരം രേണുക സിംഗിനും 10-ാം സ്ഥാനം. ഇംഗ്ലണ്ട് താരം സോഫി എക്ലിസ്റ്റോണ്‍ ആണ് ഒന്നാം സ്ഥാനത്ത്.ടീം റാങ്കിംങില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. ഓസ്‌ട്രേലിയ്ക്ക് ഒന്നാം സ്ഥാനവും ഇംഗ്ലിണ്ടിന് രണ്ടാം സ്ഥാനമാണുള്ളത്.

ട്വന്റി20 ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങള്‍ക്ക് മാറ്റങ്ങളില്ല. ദീപ്തി ശര്‍മ്മ നാലാം സ്ഥാനത്ത് തുടരുകയാണ്. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരമാണുള്ളത്. നാലാം സ്ഥാനത്ത് സ്മൃതി മന്ദാന തുടരുകയാണ്. ജമീമ റോഡ്രിഗ്‌സ് 13, ഷെഫാലി വര്‍മ്മ 16, ഹര്‍മ്മന്‍പ്രീത് കൗര്‍ 17 തുടങ്ങിയ സ്ഥാനങ്ങളിലും തുടരുന്നു. ടീം റാങ്കിംഗില്‍ ഓസ്‌ട്രേലിയ ഒന്നാമതും ഇംഗ്ലണ്ട് രണ്ടാമതുമാണ്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ന്യൂസിലാന്‍ഡ് നാലാമതും ദക്ഷിണാഫ്രിക്ക അഞ്ചാം സ്ഥാനത്തുമാണ്.

 

sports updates sports news Latest News