ഋതുരാജിന് സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് 223 റണ്‍സ് വിജയലക്ഷ്യം

By Web Desk.28 11 2023

imran-azhar

 

 


ഗുവാഹത്തി: മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ 223 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു.

 

ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് 57 പന്തില്‍ 123* നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 39 റണ്‍സ് സ്വന്തമാക്കി. തിലക് വര്‍മ 24 പന്തില്‍ 31* റണ്‍സാണ് അടിച്ചെടുത്തത്.

 

ആദ്യ മൂന്ന് ഓവറില്‍ 24 റണ്‍സെടുക്കുന്നതിനിടെ ആദ്യ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. അതിനു ശേഷമാണ് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയത്.

 

രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ തന്നെ ഇഷാന്‍ കിഷന്‍ സംപൂജ്യനായി മടങ്ങി. മൂന്നാം വിക്കറ്റില്‍ ഗെയ്ക്വാദ് സൂര്യകുമാര്‍ സഖ്യം ഇന്ത്യയെ കരകയറ്റി. ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

 

ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാത്യു വെയ്ഡ് ഇന്ത്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

 

 

 

OTHER SECTIONS