ഇന്ത്യ എറിഞ്ഞുവീഴ്ത്തി; പരമ്പര സ്വന്തം

By Web Desk.01 12 2023

imran-azhar

 

 


റായ്പുര്‍: ഓസ്ട്രലിയന്‍ ബാറ്റര്‍മാരെ വരിഞ്ഞുമുറുക്കിയപ്പോള്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. നാലാം ടി20യില്‍ 20 റണ്‍സിനാണ് ഇന്ത്യ, ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്. വിജയത്തോടെ അഞ്ചു മത്സരങ്ങള്‍ അടങ്ങിയ പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി.

 

ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സില്‍ അവസാനിച്ചു. മൂന്നു വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേല്‍, രണ്ടു വിക്കറ്റ് വീഴ്ത്തി ദീപക് ചാഹര്‍, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ രവി ബിഷ്‌ണോയി, ആവേശ് ഖാന്‍ എന്നിവരാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്.

 

മറുപടി ബാറ്റിങ്ങില്‍, 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മാത്യു വെയ്ഡാണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ട്രവിസ് ഹെഡ് 31 റണ്‍സും മാത്യു ഷോര്‍ട്ട് 22 റണ്‍സും നേടി.

 

ഓപ്പണര്‍മാരായ ഹെഡും ജോഷ് ഫിലിപ്പും മികച്ച തുടക്കം നല്‍കി. നാലാം ഓവറില്‍ ജോഷ് ഫിലിപ്പിനെ പുറത്താക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണു. അവസാന മത്സരം ഞായറാഴ്ച ബെംഗളൂരുവില്‍ നടക്കും.

 

 

OTHER SECTIONS