ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍, ഗെയ്ക് വാദിന് അര്‍ധ സെഞ്ച്വറി

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. ഋതുരാജ് ഗെയ്ക്വാദ് (58) അര്‍ധ സെഞ്ചറി നേടി.

author-image
Web Desk
New Update
ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍, ഗെയ്ക് വാദിന് അര്‍ധ സെഞ്ച്വറി

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. ഋതുരാജ് ഗെയ്ക്വാദ് (58) അര്‍ധ സെഞ്ചറി നേടി. 26 പന്തില്‍ 5 ഫോറും ഒരു സിക്‌സുമുള്‍പ്പെടെ 40 റണ്‍സാണ് നാലാം നമ്പരിലിറങ്ങിയ സഞ്ജു സ്വന്തമാക്കിയത്.

യശസ്വി ജയ്വാള്‍ (11 പന്തില്‍ 18), തിലക് വര്‍മ (2 പന്തില്‍ 1 റണ്‍), റിങ്കു സിങ് (21 പന്തില്‍ 38) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ശിവം ദുബെ 22 റണ്‍സുമായി പുറത്താകാതെ നിന്നു.

അയര്‍ലന്‍ഡിനായി ബാരി മക്കാര്‍ത്തി 2 വിക്കറ്റും മാര്‍ക് അദൈര്‍, ക്രെയ്ഗ് യങ്, ബെഞ്ചമിന്‍ വൈറ്റ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

നേരത്തെ ടോസ് നേടിയ അയര്‍ലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ireland cricket india t20