/kalakaumudi/media/post_banners/853d555892954fb56ebcb77281f4dfda69b8e7661abba00625be8ef2546cd094.jpg)
സെന്റ് ജോര്‍ജ്സ് പാര്‍ക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ബൗളിംഗ് തിരഞ്ഞെടുത്തു.
ഋതുരാജ് ഗെയ്കവാദ് പ്ലെയിംഗ് ഇലവനിലില്ല. ഓപ്പണറായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.
വിക്കറ്റ് കീപ്പറായി ജിതേശ് ശര്‍മ തുടരും. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.
ഇന്ത്യന്‍ ടീം: യഷസ്വി ജെയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍.
ദക്ഷിണാഫ്രിക്ക: മാത്യൂ ബ്രീട്സ്‌കെ, റീസ ഹെന്‍ഡ്രിക്സ്, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, മാര്‍കോ ജാന്‍സന്‍, ആന്‍ഡിലെ ഫെഹ്ലുക്വായോ, ജെറാള്‍ഡ് കോട്സീ, ലിസാഡ് വില്യംസ്, തബ്രൈസ് ഷംസി.