/kalakaumudi/media/post_banners/d012dba418d64b01d045f6c6890f54cacb5faf850818fab81b5c1575e11f59c1.jpg)
സെന്റ് ജോര്‍ജ്സ് പാര്‍ക്ക്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 മത്സരം തടസ്സപ്പെടുത്തി മഴ. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. അതിനിടെയാണ് മഴയെത്തിയത്. റിങ്കു സിംഗ് 39 പന്തില്‍ നിന്ന് 68, മുഹമ്മദ് സിറാജ് എന്നിവരായിരുന്നു ക്രീസില്‍.
സൂര്യകുമാര്‍ യാദവ് 55 റണ്‍സ് നേടി. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. യഷസ്വി ജെയ്സ്വാളിനും ശുഭ്മാന്‍ ഗില്ലിനും റണ്‍സൊന്നും നേടിയില്ല.
മൂന്നാമതെത്തിയ തിലക് വര്‍മ (29) സൂര്യ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ആറാം ഓവറില്‍ തിലക് മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയത് റിങ്കു. സൂര്യക്കൊപ്പം 70 റണ്‍സാണ് റിങ്കു ചേര്‍ത്തത്. 14-ാം ഓവറില്‍ തബ്രൈസ് ഷംസിക്ക് സൂര്യ വിക്കറ്റ് നല്‍കി.
തുടര്‍ന്നെത്തിയ ജിതേഷിന് ഒരു റണ്‍സെടുക്കാനാണ് സാധിച്ചത്. രവീന്ദ്ര ജഡേജ (19) വാലറ്റത്ത് നിര്‍ണായക സംഭാവന നല്‍കി. അവസാന ഓവറിലെ രണ്ടാം പന്തിലാണ് ജഡേജ മടങ്ങിയത്. തൊട്ടടുത്ത പന്തില്‍ അര്‍ഷ്ദീപ് സിംഗും (0) പുറത്തായി. തുടര്‍ന്ന് മഴയെത്തിയതോടെ മത്സരം നിര്‍ത്തിവച്ചു.