കൂള്‍... ഇന്ത്യയ്ക്ക് ജയം; ഓസിസിന് 'അഭിമാനം' കാക്കാനായില്ല!

By Web Desk.03 12 2023

imran-azhar

 

 


ബെംഗളൂരു: അഞ്ചാം ടി20യിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആറ് റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അക്സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു.

 

മറുപടി ബാറ്റിംഗില്‍ ഓസിസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ബെന്‍ മക്ഡെമോര്‍ട്ടാണ് (54) ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍.

 

മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി.

 

ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു. 33 റണ്‍സില്‍ സ്‌കോര്‍ നില്‍ക്കുമ്പോള്‍, ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാള്‍ (21), റുതുരാജ് ഗെയ്കവാദ് (10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

 

നാലാമനായി എത്തിയ സൂര്യകുമാര്‍ യാദവിനും (5) തിളങ്ങാനായില്ല. ഫിനിഷര്‍ റിങ്കു സിംഗും (6) മടങ്ങി. ഇതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിലായി.

 

പിന്നീട് ജിതേഷ് ശര്‍മ (24) ശ്രേയസ് സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. ജിതേഷിനെ ആരോണ്‍ ഹാര്‍ഡി പുറത്താക്കി. തുടര്‍ന്ന് അക്സര്‍ - ശ്രേയസ് സഖ്യം ഇന്ത്യയെ മാന്യമായി സ്‌കോറിലേക്ക് നയിച്ചു.

 

 

OTHER SECTIONS