/kalakaumudi/media/post_banners/84d15bb1306dd5ac112d1accfa1d36845f999113f3bb43e8b073de8161b16334.jpg)
ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യിലും പാക്കിസ്ഥാന് തോല്‍വി. രണ്ടാം മത്സരത്തില്‍ 21 റണ്‍സിനാണ് ന്യൂസീലന്‍ഡിന്റെ വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങി കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. മറുപടിയില്‍ 19.3 ഓവറില്‍ 173 റണ്‍സിന് പാക്കിസ്ഥാന്‍ പുറത്തായി. അര്‍ധ സെഞ്ചറി നേടിയ കിവീസ് ഓപ്പണര്‍ ഫിന്‍ അലനാണ് തിളങ്ങിയത്.
59 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ട് ഫിന്‍ അലനും ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് ന്യൂസീലന്‍ഡിനായി ഉയര്‍ത്തി. ഫിന്‍ അലന്‍ 41 പന്തുകളില്‍ 74 റണ്‍സെടുത്തു. കെയ്ന്‍ വില്യംസന്‍ (15 പന്തില്‍ 26), മിച്ചല്‍ സാന്റ്‌നര്‍ (13 പന്തില്‍ 25), ഡെവോണ്‍ കോണ്‍വെ (15 പന്തില്‍ 20) എന്നിവരാണു ന്യൂസിലന്‍ഡിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ഹാരിസ് റൗഫ് പാക്കിസ്ഥാനു വേണ്ടി മൂന്നു വിക്കറ്റു വീഴ്ത്തി. ക്യാപ്റ്റന്‍ ഷഹീന്‍ ഷാ അഫ്രീദി നാല് ഓവറുകളില്‍ 30 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല. ഷഹീന്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള രണ്ടാം മത്സരമാണിത്.