/kalakaumudi/media/post_banners/dbeab60a07dbf9c85ed1bc1b48273370a01aa92ca16fcfe609289034435e174e.jpg)
മുംബൈ: ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്വെയില്‍ ടി20 പരമ്പര കളിക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുണ്ടാകുക. ജൂലൈ 6, ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 തീയതികളിലാണ് മത്സരങ്ങള്‍. സീനിയര്‍ താരങ്ങള്‍ക്ക് പകരം ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങള്‍ക്കായിരിക്കും പരമ്പരയില്‍ അവസരം ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇതുവരെ എട്ട് ടി20 മത്സരങ്ങളില്‍ ആറിലും ഇന്ത്യ വിജയിച്ചിരുന്നു. 2016ലാണ് ഇന്ത്യ ഇതിനു മുമ്പ് സിംബാബവെയുമായി ടി20 പരമ്പര കളിച്ചത്. ഇന്ത്യയ്‌ക്കൊപ്പം ട്വന്റി 20 പരമ്പര നടത്താന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സിംബാബ്വെ ക്രിക്കറ്റ് പ്രതികരിച്ചു. ഇന്ത്യന്‍ ടീം എത്തുമ്പോള്‍ സിംബാബ്വെ ക്രിക്കറ്റിന് ആഗോള ശ്രദ്ധ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.