വനിത ടി20: ഇംഗ്ലണ്ടിന് ജയം

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് 38 റസിന്റെ തോല്‍വി. വാംഖഡെ സ്റ്റേഡിയത്തില്‍ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റസെടുക്കാനെ കഴിഞ്ഞുള്ളൂ.

author-image
Web Desk
New Update
വനിത ടി20: ഇംഗ്ലണ്ടിന് ജയം

മുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് 38 റസിന്റെ തോല്‍വി. വാംഖഡെ സ്റ്റേഡിയത്തില്‍ 198 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റസെടുക്കാനെ കഴിഞ്ഞുള്ളൂ.

53 പന്തില്‍ 77 റണ്‍സും ഒരു വിക്കറ്റുമായി ഇംഗ്ലണ്ടിന്റെ നാറ്റ് സൈവര്‍ ബ്രണ്ട് കളിയിലെ താരമായി. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് വനിതകള്‍ 1-0ന് മുന്നിലെത്തി. രണ്ടാം ടി20 9-ാം തിയതി മുംബൈയില്‍ തന്നെ നടക്കും.

കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവരുടെ വിക്കറ്റ് പവര്‍പ്ലേയ്ക്കിടെ നഷ്ടമായത് തിരിച്ചടിയായി. ഇതിന് ശേഷം 42 പന്തില്‍ 52 റണ്‍സെടുത്ത ഷെഫാലി വര്‍മ്മ തിളങ്ങിയെങ്കിലും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (21 പന്തില്‍ 26), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (16 പന്തില്‍ 21) എന്നിവര്‍ക്ക് അധിക നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയായി. കനിക അഹൂജ 12 പന്തില്‍ 15 റണ്‍സുമായി മടങ്ങിയപ്പോള്‍ പൂജ വസ്ത്രകര്‍ (11 പന്തില്‍ 11), ദീപ്തി ശര്‍മ്മ (3 പന്തില്‍ 3) എന്നിവര്‍ പുറത്താവാതെ നിന്നു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് നേടിയ സോഫീ എക്കിള്‍സ്റ്റ ഇംഗ്ലീഷ് ബൗളിംഗില്‍ തിളങ്ങി. നാറ്റ് സൈര്‍ ബ്രണ്ടും ഫ്രേയ കെംപും സാറ ഗ്ലെും ഓരോരുത്തരെ പുറത്താക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വനിതകള്‍ തുടക്കത്തില്‍ 2-2 എ നിലയില്‍ പതറിയ ശേഷം ഡാനിയേല വ്യാറ്റ്, നാറ്റ് സൈവര്‍ ബ്രണ്ട്, എമി ജോസ് ത്രിമൂര്‍ത്തികളുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റിന് 197 റസ് എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.

 

t20 cricket india cricket england