/kalakaumudi/media/post_banners/3576f267a5659215e1f184e6ce2e3dc108b0abc17d4f3e6f698540189744346d.jpg)
മുംബൈ: ടി20 ലോകകപ്പിനുള്ള ഗ്രൂപ്പുകളും ഷെഡ്യൂളും പുറത്ത്. ഇന്ത്യ ഗ്രൂപ്പ് എയില്‍ പാകിസ്താനൊപ്പമാണുള്ളത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാക് പോരാട്ടം 9നാണ് നടക്കുന്നത്. ഇന്ത്യക്ക് ഗ്രൂപ്പില്‍ പാകിസ്താന്‍ കടമ്പ കടക്കുകയെന്നതാണ് വലിയ വെല്ലുവിളിയാണ്. അയര്‍ലന്‍ഡും ഇന്ത്യയെ വിറപ്പിക്കാന്‍ ഗ്രൂപ്പിലുണ്ട്.
അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ഇത്തവണത്തെ ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയുടെ എല്ലാ ഗ്രൂപ്പ് മത്സരങ്ങള്‍ക്കും അമേരിക്കയാണ് വേദിയെന്നത് ആശ്വാസമാണ്.9 വേദികളിലായി 55 മത്സരങ്ങളാണ് നടക്കുന്നത്. ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ ജൂണ്‍ 1 മുതല്‍ 18വരെയാണ് നടക്കുന്നത്. സൂപ്പര്‍ 8 മത്സരങ്ങള്‍ 19 മുതല്‍ 24വരെ നടക്കുമ്പോള്‍ സെമി 26നും 27നും നടക്കും. 29നാണ് ഫൈനല്‍.
ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്താന്‍ മത്സരം ജൂണ്‍ 9ന് ന്യൂയോര്‍ക്കില്‍ നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം 5ന് അയര്‍ലന്‍ഡിനെതിരേയാണ്. 9ാം തീയ്യതി പാകിസ്താനെ നേരിടുമ്പോള്‍ 12ാം തീയ്യതി യുഎസ്എയേയും 15ാം തീയ്യതി കാനഡയേയും ഇന്ത്യ നേരിടും.
താരതമ്യേനെ എളുപ്പമുള്ള ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുകയാണ്. ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യുഎസ്എയിലാണ് നടക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യക്ക് ഗ്രൂപ്പു ഘട്ട മത്സരമില്ല. പാകിസ്താനെ മാത്രമാണ് ഇന്ത്യ ഗ്രൂപ്പില്‍ ഭയക്കേണ്ടത്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാണ്. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്താന്‍, അയര്‍ലന്‍ഡ്, കാനഡ, അമേരിക്ക എന്നിവരാണുള്ളത്. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, നമീബിയ, സ്‌കോട്ട്ലന്‍ഡ്, ഒമാന്‍ എന്നിവരാണുള്ളത്.
ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടതോടെ ഗ്രൂപ്പ് ബിയിലും തീപാറും.
ഗ്രൂപ്പ് സി കരുത്തരുടേതാണ്. ന്യൂസീലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്ക് വെല്ലുവിളിയായി അഫ്ഗാനിസ്ഥാനാണുള്ളത്. ഉഗാണ്ടയും പപ്പുവ ന്യൂ ഗ്വിനിയയും ഇതേ ഗ്രൂപ്പിലാണ്. ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്, നേപ്പാള്‍ എന്നിവരാണുള്ളത്. ഇന്ത്യയെ സംബന്ധിച്ച് പാകിസ്താന്റെ വെല്ലുവിളിയെ മറികടന്നാല്‍ മുന്നോട്ടുള്ള കുതിപ്പിനത് വലിയ കരുത്താകും.
ഇന്ത്യയുടെ എല്ലാ മത്സരങ്ങളും വൈകീട്ട് 8.30നാണ്. അമേരിക്കയിലെ പിച്ചിന്റെ സാഹചര്യം വലിയ വെല്ലുവിളിയാണ്. ഇന്ത്യക്ക് വലിയ സുപരിചിതമായ സാഹചര്യമല്ല അമേരിക്കയിലേത്. അതുകൊണ്ടുതന്നെ രാത്രിയിലെ കാലാവസ്ഥ എങ്ങനെയായിരിക്കുമെന്നത് കണ്ടറിയണം.
ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ന്യൂയോര്‍ക്കില്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ന്യൂയോര്‍ക്കിലേത്. ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് പാകിസ്താന്‍ വരുന്നത്.