ഏഷ്യന്‍ ഗെയിംസ്: ഷോട്ട്പുട്ടില്‍ രജീന്ദര്‍പാല്‍ സിംഗ് ടൂറിന് സ്വര്‍ണ നേട്ടം

By Web Desk.01 10 2023

imran-azhar

 

 


ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗ് ടൂറിന് സ്വര്‍ണം. ആദ്യ രണ്ട് ശ്രമങ്ങള്‍ ഫൗളായ ശേഷമാണ് തജീന്ദര്‍പാലിന്റെ സുവര്‍ണ നേട്ടം. അവസാന ശ്രമത്തിലാണ് തജീന്ദര്‍ 20.36 ദൂരം പിന്നിട്ടത്.

 

തുടര്‍ച്ചയായ രണ്ടാം തവണയാണ്, ലോക ഒന്നാം നമ്പര്‍ താരമായ തജീന്ദര്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. ഏറെക്കാലമായി പരിക്കിന്റെ പിടിയിലായിരുന്ന രജീന്ദറിന്റെ സ്വര്‍ണ നേട്ടം ഇന്ത്യയ്ക്ക് അഭിമാനമായി മാറി.

 

13 സ്വര്‍ണവും 18 വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇതുവരെ 49 മെഡലുകളാണ് നേടിയത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.

 

 

OTHER SECTIONS