/kalakaumudi/media/post_banners/1ff5e622eea5bba0a640a339ae80ea5a2aaee61acd7513cd8855b2bc0e176a8d.jpg)
ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ടാറ്റ ഗ്രൂപ്പ് നിലനിര്‍ത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. പുതുക്കിയ കരാര്‍ പ്രകാരം 2028 വരെ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സറായി ടാറ്റ തുടരും. നേരത്തേ ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോയ്ക്ക് ശേഷമാണ് ടാറ്റ ഐപിഎല്‍ 2022, 2023 സീസണുകളിലായി സ്പോണ്‍സര്‍ഷിപ്പിലേക്കെത്തുന്നത്.
2018, 2022 കാലയളവില്‍ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍ഷിപ്പിനായി 2200 കോടിയാണ് വിവോ മുടക്കിയിരുന്നത്. എന്നാല്‍ 2020-ലെ ഗാല്‍വന്‍ വാലിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം വിവോ ഒരു വര്‍ഷത്തേക്ക് സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയിരുന്നു. ഇക്കാലയളവില്‍ ഡ്രീം ഇലവനായിരുന്നു ഐപിഎല്‍ സ്പോണ്‍സര്‍.