By Priya.03 05 2023
വീണ്ടും അമ്മയാകാനൊരുങ്ങുകയാണ് ടെന്നീസ് താരം സെറീന വില്യംസ്. ന്യൂയോര്‍ക്കിലെ മെറ്റ് ഗാലാ വേദിയില്‍ നിറവയറുമായാണ് സെറീന എത്തിയത്.
സെറീനക്കൊപ്പം ഭര്‍ത്താവും റെഡ്ഡിറ്റ് സഹ സ്ഥാപകനുമായ അലെക്സിസ് ഒഹാനിയനുമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് താരം ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്.
'ഞങ്ങള്‍ മൂന്നു പേരേയും മെറ്റ് ഗാലയിലേക്ക് ക്ഷണിച്ചപ്പോള്‍ വളരേയധികം ആവേശത്തിലായിരുന്നു' എന്നായിരുന്നു ഈ ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. സെറീനയുടേയും ഒഹാനിയന്റേയും രണ്ടാമത്തെ കുഞ്ഞാണിത്.
ഇവര്‍ക്ക് അഞ്ച് വയസുള്ള ഒരു മകളുണ്ട്. ഒളിമ്പ്യ അലക്സിസ് ഒഹാനിയന്‍ എന്നാണ് മകളുടെ പേര്.2017 നവംബര്‍ 16-നാണ് സെറീനയും അലെക്സിസ് ഒഹാനിയനും വിവാഹിതരായത്.
2015-ല്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലായിരുന്നു. 2017 സെപ്റ്റംബറില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചു. പിന്നീട് നവംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്.