/kalakaumudi/media/post_banners/5f5e8b1a30581e9efb38ab294fdb497c5aea5ac8eeb1fdb4aaa5ab8d38f11543.jpg)
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുന്‍ റെക്കോര്‍ഡുകളെല്ലാം മറികടന്ന് ഇന്ത്യന്‍ താരം തന്‍മയ് അഗര്‍വാള്‍. 252 വര്‍ഷത്തിനിടെ ഇന്ത്യന്‍ ബാറ്റര്‍ ചരിത്രത്തില്‍ ആദ്യമായി 'ഫസ്റ്റ്ക്ലാസ്' റെക്കോര്‍ഡുകള്‍ തകര്‍ത്തിരിക്കുന്നത്. വെള്ളിയാഴ്ച നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ അരുണാചല്‍ പ്രദേശിനെതിരെ 147 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടി ഹൈദരാബാദ് താരം തന്‍മയ് അഗര്‍വാള്‍ നിലവിലെ റെക്കോര്‍ഡുകളെല്ലാം മറികടന്നിരിക്കുകയാണ്.
തന്‍മയ് അഗര്‍വാള്‍ 48 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 529 റണ്‍സ് നേടി. ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരത്തില്‍ 150-ല്‍ താഴെ പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത് ഇതാദ്യമാണ്. 1772-ലാണ് ആദ്യത്തെ 'ഫസ്റ്റ്ക്ലാസ്' ക്രിക്കറ്റ് മത്സരം നടന്നത് അതിനുശേഷം ഏകദേശം 252 വര്‍ഷത്തിനിടെ ആദ്യമായാണ്
ഈ നേട്ടം കൈവരിക്കുന്നത്.
2017 മുതല്‍ മാര്‍ക്കോ മറെയ്സിന്റെ പേരിലുള്ള മുന്‍ റെക്കോര്‍ഡ് മറികടന്ന് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമായി മാറി തന്‍മയ് അഗര്‍വാള്‍. ഒരു ഇന്നിംഗ്സില്‍ ഇഷാന്‍ കിഷന്റെ മുന്‍ റെക്കോര്‍ഡ് മറികടന്ന് 33 ഫോറും 21 സിക്സറും അടങ്ങുന്ന അഗര്‍വാളിന്റെ ഇന്നിംഗ്സ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മറ്റൊരു റെക്കോര്‍ഡാണ്. രഞ്ജി ചരിത്രത്തില്‍ ഒരു ദിവസം 300-ലധികം റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇരുപത്തിയെട്ടുകാരന്‍ കാരന്‍ സ്വന്തമാക്കി.
അഗര്‍വാള്‍ 160 പന്തില്‍ 323 റണ്‍സാണ് നേടിയത്. ഇത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ദിവസത്തെ കളിയില്‍ ഏറ്റവുമധികം റണ്‍സാണ് താരം നേടിയത്. റെക്കോര്‍ഡുകള്‍ ട്രിപ്പിള്‍ സെഞ്ചുറിയില്‍ മാത്രം ഒതുങ്ങിയില്ല, താരം ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ഫസ്റ്റ് ക്ലാസ് ഡബിള്‍ സെഞ്ചുറിയും തകര്‍ത്തു. 1985ല്‍ ബറോഡയ്ക്കെതിരെ 123 പന്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ രവി ശാസ്ത്രിയുടെ പേരിലുള്ള മുന്‍ റെക്കോര്‍ഡുകളാണ് തന്‍മയ് മറികടന്നത്. അതുപോലെ തന്നെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയും തന്‍മയ്ക്ക് സ്വന്തം.