രഞ്ജി ട്രോഫിയില്‍ ചരിത്രം; 10-ാം വിക്കറ്റില്‍ 194 റണ്‍സ് കൂട്ടുകെട്ട്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മുംബൈ താരങ്ങള്‍.

author-image
Athira
New Update
രഞ്ജി ട്രോഫിയില്‍ ചരിത്രം; 10-ാം വിക്കറ്റില്‍ 194 റണ്‍സ് കൂട്ടുകെട്ട്

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മുംബൈ താരങ്ങള്‍. അപൂര്‍വ നേട്ടങ്ങളാണ് തനുഷ് കോട്യാനും തുഷാര്‍ ദേശ്പാണ്ഡെയും സ്വന്തമാക്കിയത്. ഇരുവരും സഖ്യം ചേര്‍ന്ന് 10-ാം വിക്കറ്റില്‍ 194 റണ്‍സ് നേടി. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 10-ാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

ബറോഡയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം ഇന്നിങ്ങ്‌സിലായിരുന്നു മുംബെ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന 10-ാം വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡ് മുംബൈ താരങ്ങള്‍ക്ക് അഞ്ച് റണ്‍സിന് നഷ്ടപ്പെട്ടു.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ മുംബൈ 384 റണ്‍സിന് പുറത്തായി. ബറോഡയുടെ മറുപടി 348 റണ്‍സില്‍ അവസാനിച്ചു. 36 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്ങ്‌സിന് ഇറങ്ങിയ മുംബൈ ഒരു ഘട്ടത്തില്‍ ഒമ്പതിന് 337 റണ്‍സെന്ന നിലയിലായി. പിന്നീടാണ് 10-ാം വിക്കറ്റില്‍ തനുഷും തുഷാറും ഒന്നിച്ചത്. തനുഷ് കോട്യാനും തുഷാര്‍ ദേശ്പാണ്ഡെയും സെഞ്ച്വറിയും നേടി.

തുഷാര്‍ ദേശ്പാണ്ഡെ 123 റണ്‍സ് നേടി പുറത്തായി. തനുഷ് 129 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതം 120 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. തുഷാര്‍ 129 പന്തില്‍ 10 ഫോറും എട്ട് സിക്‌സും സഹിതം 123 റണ്‍സെടുത്തു. തുഷാര്‍ ദേശ്പാണ്ഡെ പുറത്തായതോടെയാണ് അപൂര്‍വ്വ കൂട്ടുകെട്ടിന് വിരാമമായത്. അവസാന ദിനമായതിനാല്‍ മത്സരം സമനിലയിലേക്ക് നീങ്ങുകയാണ്.

 

sports news Latest News sports updates