കരാര്‍ പുതുക്കും; എംബാപ്പ പി എസ് ജി ടീമിനൊപ്പം

കരാര്‍ നീട്ടുന്നതോടെ അടുത്ത വര്‍ഷം എംബാപ്പെയെ ടീമിലെത്തിക്കാനൊരുങ്ങുന്ന റയല്‍ മാഡ്രിഡിന് പി.എസ്.ജിക്കു വന്‍തുക നല്‍കി താരത്തിനെ വാങ്ങേണ്ടി വരും.

author-image
Greeshma Rakesh
New Update
കരാര്‍ പുതുക്കും; എംബാപ്പ പി എസ് ജി ടീമിനൊപ്പം

പാരീസ് : ഒടുവില്‍ കിലിയന്‍ എംബാപ്പെ പി എസ് ജിയില്‍ ഒരു വര്‍ഷം കൂടി കരാര്‍ നീട്ടാന്‍ സമ്മതം മൂളി. പി എസ് ജി അധികൃതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ക്ലബ്ബിലെ ഫസ്റ്റ് ടീമിനൊപ്പം എംബാപ്പെ പരിശീലനം തുടങ്ങി. നേരത്തെ കരാര്‍ നീട്ടാന്‍ വിസമ്മതിച്ച എംബാപ്പയെ ക്ലബ്ബ് കളത്തില്‍ ഇറക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു.

പ്രീസീസണ്‍ മത്സരങ്ങളിലും കഴിഞ്ഞദിവസം ഫ്രഞ്ച് ലീഗിലെ ആദ്യ മത്സരത്തിലും എംബാപ്പെയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിശീലനത്തിനും അനുവാദം നല്‍കിയിരുന്നില്ല.കരാര്‍ നീട്ടുന്നതോടെ അടുത്ത വര്‍ഷം എംബാപ്പെയെ ടീമിലെത്തിക്കാനൊരുങ്ങുന്ന റയല്‍ മാഡ്രിഡിന് പി.എസ്.ജിക്കു വന്‍തുക നല്‍കി താരത്തിനെ വാങ്ങേണ്ടി വരും.

ഈ സീസണിനൊടുവില്‍ പി എസ് ജിയുമായി കരാര്‍ അവസാനിക്കുന്ന എംബാപ്പെ ഫ്രീ ഏജന്റാകുന്നതോടെ ട്രാന്‍സ്ഫര്‍ തുക നല്‍കാതെ താരത്തെ കൂടാരത്തിലെത്തിക്കാമെന്ന റയലിന്റെ ആശ ഇതോടെ ഇല്ലാതാകും.

psg football kylian mbappe real madrid