പതിനാറാം സീസണില്‍ ദക്ഷിണേന്ത്യന്‍ ഡര്‍ബി; ടോസ് ജയിച്ച് ആര്‍സിബി

ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ദക്ഷിണേന്ത്യന്‍ പോരാട്ടം.എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുത്തു.

author-image
Lekshmi
New Update
പതിനാറാം സീസണില്‍ ദക്ഷിണേന്ത്യന്‍ ഡര്‍ബി; ടോസ് ജയിച്ച് ആര്‍സിബി

ബെംഗളൂരു: ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ദക്ഷിണേന്ത്യന്‍ പോരാട്ടം.എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുത്തു.കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റമില്ലാതെയാണ് ആര്‍സിബി ഇറങ്ങുന്നതെന്ന് ഫാഫ് വ്യക്തമാക്കി.

എന്നാല്‍ ഇംപാക്‌ട് പ്ലെയറുടെ കാര്യത്തില്‍ അത്ഭുതം പ്രതീക്ഷിക്കാമെന്ന് അദേഹം സൂചന നല്‍കി സിഎസ്‌കെയില്‍ പരിക്കേറ്റ ബൗളര്‍ സിസാന്ദ മഗാലയ്‌ക്ക് പകരം മതീഷ പതിരാന പ്ലേയിംഗ് ഇലവനിലെത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേയിംഗ് ഇലവന്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), മഹിപാല്‍ ലോംറര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹ്‌ബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരങ്ക, വെയ്‌ന്‍ പാര്‍നല്‍, വിജയകുമാര്‍ വൈശാഖ്, മുഹമ്മദ് സിറാജ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേയിംഗ് ഇലവന്‍: ദേവോണ്‍ കോണ്‍വേ, റുതുരാജ് ഗെയ്‌ക്‌വാദ്, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എം എസ് ധോണി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), മതീഷ പതിരാന, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന.

 

royal challengers bangalore toss