/kalakaumudi/media/post_banners/cbd349389f2c6612589535ad5442f1ccb70efccd0932dc5b34f5e35848e39125.jpg)
തിരുവനന്തപുരം: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. നവംബര്‍ 26നാണ് മത്സരം. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക.
സെപ്റ്റംബര്‍ 22ന് മൊഹാലിയിലും 24 ന് ഇന്‍ഡോറിലും 27 ന് രാജ്കോട്ടിലുമാണ് ഏകദിന മത്സരങ്ങള്‍. നവംബര്‍ 23ന് വിശാഖപട്ടണം, 26ന് തിരുവനന്തപുരം, 28ന് ഗുവാഹത്തി, ഡിസംബര്‍ ഒന്നിന് നാഗ്പുര്‍, മൂന്നിന് ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ട്വന്റി 20 മത്സരങ്ങള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
