/kalakaumudi/media/post_banners/61974b53a4d1923a5a5ae49665a407e0e472e3045a641cc902a6f8360c1b1b9e.jpg)
തിരുവനന്തപുരം: 55-ാമത് ഓള്‍ കേരള ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി തോമസ് ജോര്‍ജ്. 25 മീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് പിസ്റ്റള്‍ ഇവന്റില്‍ സ്വര്‍ണ മെഡലും 50 മീറ്റര്‍ ഫ്രീ പിസ്റ്റള്‍ ഇവന്റില്‍ വെള്ളി മെഡലും നേടി. ജൂലായ് 23 മുതല്‍ 27 വരെ ആലപ്പുഴയില്‍ നടന്ന മത്സരങ്ങളിലാണ് തോമസ് ജോര്‍ജ് മികച്ച നേട്ടം സ്വന്തമാക്കിയത്.
തോമസ് ജോര്‍ജിന്റെ പിസ്റ്റള്‍ ഷൂട്ടിംഗ് കരിയര്‍ തുടങ്ങിയത് 2013 മുതലാണ്. 2015 മുതല്‍ 2022 വരെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ദേശീയ ഷൂട്ടിംഗ് ടീമില്‍ അംഗമായിരുന്നു. നിരവധി അന്തര്‍ദേശീയ മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. ജര്‍മനിയിലെ ഹാനോവറില്‍ നടന്ന മത്സരത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി. അസര്‍ബൈജാനിലെ ഗബാലയില്‍ നടന്ന ജൂനിയര്‍ വേള്‍ഡ് കപ്പില്‍ ഫൈനലിസ്റ്റായിരുന്നു. കാഞ്ഞിരപ്പള്ളി കരിമ്പനാല്‍ ഹൗസില്‍ ജോര്‍ജ് കുര്യന്റെയും രേഖാ ജോര്‍ജിന്റെയും മകനാണ്.