/kalakaumudi/media/post_banners/032c56c850da5a9632e852a795f0fbd1829311491ab3ed73e5331786b6318fbe.jpg)
കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മുന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാന്‍. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ സിറ്റിങ് സീറ്റായ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തില്‍നിന്നാണ് യൂസഫ് പഠാന്‍ സ്ഥാനാര്‍ഥിയായി നില്‍ക്കുന്നത്. ഞായറാഴ്ചയാണ് യൂസഫ് പഠാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം എടുത്തത്.
ബംഗാളിലെ 42 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സഖ്യസാധ്യതകള്‍ ഇല്ലാതായതോടെയാണ് സീറ്റ് നേടാന്‍ 'സെലിബ്രിറ്റി' സ്ഥാനാര്‍ഥിയെ തൃണമൂല്‍ ഇറക്കിയത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ബര്‍ധമാന്‍ ദുര്‍ഗാപൂര്‍ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കുന്നുണ്ട്. ബംഗാളില്‍ മുഹമ്മദ് ഷമിയെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.