ടൂര്‍ ഡി കേരള സൈക്ലത്തോണ്‍ വെള്ളിയാഴ്ച ആലപ്പുഴയില്‍

ആലപ്പുഴ: അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചാരണത്തിന്റെ ഭാഗമായ 'ടൂര്‍ ഡി കേരള' സൈക്ലത്തോണ്‍ വെള്ളിയാഴ്ച ആലപ്പുഴയില്‍ പര്യടനം നടത്തി

author-image
Athira
New Update
ടൂര്‍ ഡി കേരള സൈക്ലത്തോണ്‍ വെള്ളിയാഴ്ച ആലപ്പുഴയില്‍

ആലപ്പുഴ: അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചാരണത്തിന്റെ ഭാഗമായ 'ടൂര്‍ ഡി കേരള' സൈക്ലത്തോണ്‍ വെള്ളിയാഴ്ച ആലപ്പുഴയില്‍ പര്യടനം നടത്തി
. രാവിലെ ചേര്‍ത്തലയില്‍ നിന്ന് ആരംഭിച്ച പര്യടനം ആലപ്പുഴ, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ വഴി പന്തളത്ത് സമാപിക്കും. ജില്ലയിലൂടെ 85 കിലോമീറ്ററോളം ദൂരം സൈക്ലത്തോണ്‍ സഞ്ചരിക്കും.

കേരളത്തെ ഒരു മികച്ച കായിക ശക്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കാസര്‍കോടു നിന്നും ജനുവരി 12ന് ആരംഭിച്ച ടൂര്‍ ഡി കേരള സൈക്ലത്തോണ്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി കോട്ടയം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കുന്നത്.

'ടൂര്‍ ഡി കേരള' സൈക്ലത്തോണ്‍ ഏകദേശം 650 ഓളം കിലോമീറ്റര്‍ ദൂരമാണ് പൂര്‍ത്തിയാക്കിയത്. ഇനി വരുന്ന ദിവസങ്ങളില്‍ പത്തനംതിട്ട, കൊല്ലം ജില്ലകളിലൂടെയാകും സൈക്ലത്തോണ്‍ സഞ്ചരിക്കുക. പര്യടനം ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈക്ലത്തോന്‍ സംഘടിപ്പിക്കുന്നത്.

ഈ മാസം 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈക്ലത്തോന്‍ സംഘടിപ്പിക്കുന്നത്.

sports news Latest News sports updates