ഇന്ത്യയ്ക്ക് അനായാസ വിജയം; ക്യാപ്റ്റന് അര്‍ധ സെഞ്ച്വറി, മിന്നുവും മിന്നി

ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം. ബംഗ്ലദേശ് ഉയര്‍ത്തിയ 115 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 22 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തി

author-image
Web Desk
New Update
ഇന്ത്യയ്ക്ക് അനായാസ വിജയം; ക്യാപ്റ്റന് അര്‍ധ സെഞ്ച്വറി, മിന്നുവും മിന്നി

മിര്‍പൂര്‍: ബംഗ്ലദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം. ബംഗ്ലദേശ് ഉയര്‍ത്തിയ 115 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 22 പന്തുകള്‍ ബാക്കിനില്‍ക്കെ വിജയത്തിലെത്തി. ഏഴു വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ അര്‍ധസെഞ്ചറിയുമായി മുന്നില്‍നിന്നു നയിച്ചു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 35 പന്തുകളില്‍നിന്ന് 54 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ഓപ്പണര്‍ ഷെഫാലി വര്‍മ പൂജ്യത്തിനു പുറത്തായി. സ്മൃതി മന്ഥന തിളങ്ങി. 34 പന്തുകളില്‍നിന്ന് 38 റണ്‍സാണ് സ്മൃതി നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. അരങ്ങേറ്റ മത്സരം കളിക്കുന്ന മലയാളി താരം മിന്നു മണി ഒരു വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറുകള്‍ പന്തെറിഞ്ഞ മിന്നു 21 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് സ്വന്തമാക്കിയത്. മത്സരത്തിന്റെ നാലാം ഓവറില്‍ ബംഗ്ലദേശ് ഓപ്പണര്‍ ഷമീമ സുല്‍ത്താനയെയാണു മിന്നു പുറത്താക്കിയത്.

india cricket bengladesh twenty 20