/kalakaumudi/media/post_banners/34da7357af9d683cdf9372b85ce8f653a76cd6ce0fc9e0a0437dcfea4ff46423.jpg)
കേപ്ടൗണ്‍: വനിതകളുടെ ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും.
കേപ്ടൗണ്‍ ന്യൂലാന്‍ഡ് പാര്‍ക്ക് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 നാണ് മത്സരം.നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്.
ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം.
കളിച്ച 4 മത്സരങ്ങളില്‍ മൂന്നെണ്ണത്തിലും ഹര്‍മന്‍ പ്രീതും സംഘവും വിജയിച്ചു. ഇംഗ്ലണ്ടിനെതിരെ മാത്രമായിരുന്നു തോല്‍വി.
പരിക്ക് ഭേദമായി എത്തിയ ഓപ്പണര്‍ സ്മൃതി മന്ഥാനയുടെ മികച്ച ഫോമാണ് ഇന്ത്യയുടെ കരുത്ത്. മധ്യനിരയില്‍ റിച്ച ഘോഷും മികച്ച ഫോമിലാണ്. ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യന്‍ വനിതകള്‍ നാലാം സ്ഥാനത്താണ്.
വനിതാ ക്രിക്കറ്റിലെ എറ്റവും ശക്തമായ ടീമായ ഓസ്ട്രേലിയയാണ് ട്വന്റി 20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളത്. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക കരുത്തരായ ഇംഗ്ലണ്ടിനെ നേരിടും.
ഗ്രൂപ്പിലെ നാലു മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ വരവ്. ബംഗ്ലാദേശിനെ മറികടന്നാണ് ദക്ഷിണാഫ്രിക്ക അവസാന നാലില്‍ ഇടംപിടിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
