രണ്ടാം ടെസ്റ്റ് പരമ്പര; ഇംഗ്ലണ്ട് നിരയില്‍ രണ്ട് മാറ്റങ്ങള്‍

ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടു മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്.

author-image
Athira
New Update
രണ്ടാം ടെസ്റ്റ് പരമ്പര; ഇംഗ്ലണ്ട് നിരയില്‍ രണ്ട് മാറ്റങ്ങള്‍

വിശാഖപട്ടണം; ഇന്ത്യക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടു മാറ്റങ്ങളാണ് ഇംഗ്ലണ്ട് നിരയിലുള്ളത്. സൂപ്പര്‍ താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിന്റെ ഭാഗമായി. മാര്‍ക് വുഡിന് പകരമായിട്ടാണ് ആന്‍ഡേഴ്‌സണ്‍ ടീമിലെത്തിയത്. ഇതിഹാസ താരം ആന്‍ഡേഴ്‌സണ്‍ ആണ് ടീമിലെ ഏക പേസര്‍.

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ആന്‍ഡേഴ്‌സണിന്റെ അഭാവം ഇക്കുറി നികത്താനാകും. യുവതാരം ഷൊഹൈബ് ബഷീറും പ്ലെയിങ് ഇലവനിന്റെ ഭാഗമാകും. താരത്തിന്റെ അരങ്ങേറ്റ മത്സരമാണ് വിശാഖപട്ടണം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

sports news Latest News news updates