ചാമ്പ്യന്‍സ് ലീഗ്; ഡോര്‍ട്ട്മുണ്‍ഡിനെ വീഴ്ത്തി ചെല്‍സി ക്വാര്‍ട്ടറില്‍

By Greeshma.08 03 2023

imran-azhar

 

 

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിനെ പരാജപ്പെടുത്തി ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി ക്വാര്‍ട്ടറില്‍. രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ ചെല്‍സിക്ക് നിര്‍ണായകമായിരുന്നു. സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെല്‍സി വിജയിച്ചത്. ഇതോടെ ഇരു പാദങ്ങളിലുമായി 2-1 ജയത്തോടെ ചെല്‍സി അവസാന എട്ടിലേക്ക് മുന്നേറുകയായിരുന്നു.

 

അതെ സമയം ഡോര്‍ട്ട്മുണ്‍ഡിന്റെ മൈതാനത്ത് നടന്ന ആദ്യ പാദ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ചെല്‍സിക്ക് രണ്ടാം പാദം തികച്ചും നിര്‍ണായകമായിരുന്നു. റഹീം സ്റ്റെര്‍ലിങ്ങിന്റെയും കായ് ഹാവെര്‍ട്സിന്റെയും ഗോളുകള്‍ ചെല്‍സിക്ക് ജയമൊരുക്കി.

 

മികച്ച ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച ചെല്‍സി 43-ാം മിനിറ്റില്‍ തന്നെ സ്റ്റെര്‍ലിങ്ങിലൂടെ മുന്നിലെത്തി. പിന്നാലെ 53-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാവെര്‍ട്സ് നീലപ്പടയുടെ ജയമുറപ്പിച്ചു.

OTHER SECTIONS