യുവേഫ ചാമ്പ്യന്‍സ് ലീഗ്; പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പി.എസ്.ജി പുറത്ത്

By Greeshma.09 03 2023

imran-azhar

 

 


മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വിജയിക്കാന്‍ ഇനിയും കാത്തിരിക്കണം പി.എസ്.ജിക്ക്. ഇത്തവണയും ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ബയേണ്‍ മ്യൂണിക്കിനെതിരായ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് പി.എസ്.ജി പുറത്തായത്. 

 

ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ആതിഥേയര്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പി.എസ്.ജിയെ തകര്‍ത്തത്. പി എസ് ജിയുടെ മികച്ച താരങ്ങളായ ലയണല്‍ മെസ്സിയും കിലിയന്‍ എംബാപ്പെയുമെല്ലാം കളത്തിലിറങ്ങിയിട്ടും ടീമിന് വിജയിക്കനായില്ല. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ ബയേണ്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 3-0 ന് വിജയം നേടിക്കൊണ്ട് ബയേണ്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

 

രണ്ടാം പാദ മത്സരത്തില്‍ ബയേണിനായി എറിക് മാക്സിം ചൗപ്പോ മോട്ടിങ്ങും സെര്‍ജി നാബ്രിയും വലകുലുക്കി. 61-ാം മിനിറ്റില്‍ മോട്ടിങ്ങും 89-ാം മിനിറ്റില്‍ നാബ്രിയും ബയേണിനായി ഗോള്‍ നേടി. അതെ സമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നെയ്മറിന്റെ അഭാവവും കളിയില്‍ പി എസ് ജിക്ക് തിരിച്ചടിയായി.

OTHER SECTIONS