അണ്ടര്‍ 16 വനിതാ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

നേപ്പാളില്‍ 2024 മാര്‍ച്ച് 1 മുതല്‍ 10 വരെ നടക്കാനിരിക്കുന്ന സാഫ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) അണ്ടര്‍ 16 വനിതാ ചാമ്പ്യന്‍ഷിപ്പിനുള്ള 23 അംഗ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു.

author-image
Athira
New Update
അണ്ടര്‍ 16 വനിതാ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ലളിത്പൂര്‍: നേപ്പാളില്‍ 2024 മാര്‍ച്ച് 1 മുതല്‍ 10 വരെ നടക്കാനിരിക്കുന്ന സാഫ് (സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) അണ്ടര്‍ 16 വനിതാ ചാമ്പ്യന്‍ഷിപ്പിനുള്ള 23 അംഗ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ബിബി തോമസ് മുട്ടത്ത് ആണ് ടീമിന്റെ ഹെഡ് കോച്ച്.

ഗോവയില്‍ പരിശീലനത്തിലായിരുന്ന ക്യാമ്പില്‍ നിന്നാണ് അവസാന 23 കളിക്കാരെ തിരഞ്ഞെടുത്തത്. ഫെബ്രുവരി 27ന് ടീം നേപ്പാളിലേക്ക് പുറപ്പെടും. അണ്ടര്‍ 16 ടൂര്‍ണമെന്റ് ഇതാദ്യമായാണ് നടക്കുന്നത്. 2018 ലും 2019 ലും ഇന്ത്യ രണ്ട് തവണ അണ്ടര്‍ 15 വനിതാ ചാമ്പ്യന്‍ഷിപ്പ് നേടിയിട്ടുണ്ട്.

sports updates sports news Latest News