അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ ശനിയാഴ്ച; നേര്‍ക്കുനേര്‍ പോരാടാനായി ജര്‍മനിയും ഫ്രാന്‍സും കളത്തിലിറങ്ങും

By web desk.02 12 2023

imran-azhar

 

ഇന്തോനീഷ്യ: അണ്ടര്‍ 17 പുരുഷ ലോകകപ്പ് ശനിയാഴ്ച നടക്കും. വാശിയോടെ നേര്‍ക്കുനേര്‍ പോരാടാനായി ജര്‍മനിയും ഫ്രാന്‍സും കളത്തിലിറങ്ങും. കന്നികിരീടം നേടാന്‍ ജര്‍മനിയും രണ്ടാം കിരീടം ലഭ്യമിട്ട് ഫ്രാന്‍സും തമ്മിലുള്ള യൂറോപ്യന്‍ പോരാട്ടത്തിനായിരിക്കും ഫുട്‌ബോള്‍ പ്രേമികള്‍ സാക്ഷ്യം വഹിക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് 5.30 നാണ് കിക്കോഫ്. ഫിഫ പ്ലസ്, ഫാന്‍കോഡ് ആപ്പുകളില്‍ കളി തല്‍സമയം കാണാം.

 

കഴിഞ്ഞ അണ്ടര്‍ 17 യൂറോ ചാമ്പ്യന്‍ഷിപ്പിന്റെ റിപ്പീറ്റാണ് ഈ ലോകകപ്പ് ഫൈനല്‍. യൂറോ ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ ജര്‍മനിക്കായിരുന്നു ജയം. എന്നാല്‍ ലോകകിരീടങ്ങളില്‍ ഫ്രാന്‍സാണ് മുന്നില്‍. 2001 ല്‍ ഫ്രാന്‍സായിരുന്നു ജേതാക്കള്‍.

 

ലോകകപ്പില്‍ ഒന്നൊഴികെ എല്ലാ മത്സരങ്ങളിലും ജര്‍മനി കുറഞ്ഞത് 3 ഗോള്‍ നേടിയിരുന്നു. പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലില്‍ അര്‍ജന്റീനയെ 5-4 ന് വീഴ്ത്തിയാണ് ജര്‍മനി മുന്നേറിയത്. ഫ്രാന്‍സ് മാലിക്കെതിരെ സെമിഫൈനലില്‍ മാത്രമാണ് ഒരു ഗോള്‍ വഴങ്ങിയത.് 2-1 നായിരുന്നു ജയം.

 

 

OTHER SECTIONS