അണ്ടര്‍ 19 പുരുഷ ഏകദിന ലോകകപ്പ്; ഇന്ത്യയ്ക്ക് വമ്പന്‍ ജയം, സെഞ്ച്വറി തിളക്കത്തില്‍ മുഷീര്‍ ഖാന്‍

അണ്ടര്‍ 19 പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കു വമ്പന്‍ വിജയം.

author-image
Athira
New Update
അണ്ടര്‍ 19 പുരുഷ ഏകദിന ലോകകപ്പ്; ഇന്ത്യയ്ക്ക് വമ്പന്‍ ജയം, സെഞ്ച്വറി തിളക്കത്തില്‍ മുഷീര്‍ ഖാന്‍

ദക്ഷിണാഫ്രിക്ക; അണ്ടര്‍ 19 പുരുഷ ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കു വമ്പന്‍ വിജയം. ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ അയര്‍ലന്‍ഡിനെ 201 റണ്‍സിനാണ് ഇന്ത്യന്‍ ടീം തോല്പ്പിച്ചത്. ആദ്യ ബാറ്റിങ്ങിന് അവസരം ലഭിച്ച ഇന്ത്യ 301 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ കൗമാരപ്പട അയര്‍ലന്‍ഡിനെ 100 റണ്‍സിന് ഓള്‍ ഔട്ടാക്കി.

സെഞ്ച്വറി നേടിയ മുഷീര്‍ ഖാന്റെയും (118) അര്‍ധ സെഞ്ചറി നേടിയ ക്യാപ്റ്റന്‍ ഉദയ് സഹ്‌റാന്റെയും (75) ബാറ്റിങ് ഇന്ത്യയെ വമ്പന്‍ സ്‌കോറിലെത്തിച്ചു. 4 വിക്കറ്റുമായി പേസര്‍ നമാന്‍ തിവാരിയും 3 വിക്കറ്റെടുത്ത സ്പിന്നര്‍ സൗമി പാണ്ഡെയും ബോളിങ്ങില്‍ തിളങ്ങി. 28ന് യുഎസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ 7ന് 301. അയര്‍ലന്‍ഡ് 29.4 ഓവറില്‍ 100.

sports news Latest News news updates